കാക്കനാട്: മാർ പാമ്പ്‌ളാനിയെ സിനഡ് പിൻവലിക്കും വരെ വിശ്വാസികൾ ഉപരോധിച്ചുള്ള ഉപവാസസമരം നടത്തുന്നു.മാർ പാംപ്ലാനി, സീറോ മലബാർ സഭയുടെ സിനഡ് നിർദേശിച്ച വിശുദ്ധ കുർബാന അർപ്പണരീതിക്ക് എതിരെ പ്രവർത്തിച്ചു, നടപടികൾ എടുത്ത് നീക്കം ചെയ്ത എറണാകുളം ബസലിക്ക, മറ്റ് നാല് പള്ളികളിലെ വൈദികരെ മാർപാംപ്ലാനി സംരക്ഷിക്കുന്നു, യഥാർത്ഥ വിശ്വാസികളോട് മാർ പാമ്പ്‌ളാനി അപമാര്യാദയായി പെരുമാറി എന്നീ ആരോപണങ്ങൾ ഉയർത്തിയാണ് മാർ പാമ്പ്‌ളാനിയെ എറണാകുളം അരമനയിൽ വിശ്വാസികൾ ഉപരോധിച്ചത്..
സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിലാണ് രൂപതയുടെ അധ്യക്ഷൻ. അദ്ദേഹത്തെ മറികടന്നാണ് മാർ പാമ്പ്‌ളാനി സൂപ്പർ മെത്രാ നായി പ്രവർത്തിക്കുന്നത് എന്ന് വിശ്വാസികൾ ആരോപിച്ചു.
വിമത വൈദീക നേതാക്കളായ ഫാ. കുര്യാക്കോസ് മുണ്ടാടാൻ, ഷൈജു ആന്റണി എന്നിവരുമായുള്ള മാർ പാമ്പ്‌ളാനിയുടെ ചർച്ചകൾ പുറംലോകം അറിഞ്ഞതായും മാർ തട്ടിൽ നേരിട്ടു വന്ന് മാർ പാമ്പ്‌ളാനിയെ നീക്കം ചെയ്യുകയും, സഭയുടെ വിശുദ്ധ കുർബാന മാത്രം നടപ്പിലാകുകയുള്ളു എന്ന് അറിയിക്കുകയും വേണമെന്ന് വിശ്വാസികൾ പറഞ്ഞു. നിലവിൽ ശക്തമായി സഭയുടെ ഒപ്പം നിലപാട് സ്വീകരിക്കുന്ന ക്യുരിയയെ നിലനിർത്തണം എന്ന് അറിയിക്കും വരെ ഉപവാസസമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
മാർ പാമ്പ്‌ളാനി പോലീസിനെ ഉപയോഗിച്ചു വിശ്വാസികളെ അടിച്ചമർത്തുവാൻ ശ്രമിക്കുന്നു. റോമിൽ പുതിയ പാപ്പയെ തിരഞ്ഞെടുക്കുവാൻ കോൺക്‌ളെവ് നാളെ ആരംഭിക്കുവാൻ തുടങ്ങുമ്പോൾ, മാർ പാമ്പ്‌ളാനിയുടെ തിരക്കുപിടിച്ച നടപടികളിൽ സിനഡ് പിതാക്കന്മാരും പ്രധിഷേധം അറിയിച്ചുകഴിഞ്ഞു.
പുതിയ പാപ്പ വന്നാൽ വിമത വൈദികരുടെ പട്ടം എടുത്തുകളയുന്നത് അടക്കം ശക്തമായ നടപടികൾ വിമതർ പ്രതീക്ഷിക്കുന്നു. അവരെ അതിൽ നിന്നും രക്ഷിക്കുവാനാണ് അവരുടെ അടുത്ത സുഹൃത്തായ മാർ പാമ്പ്‌ളാനി തട്ടിക്കൂട്ടുഫോർമുല യുമായി വന്നതെന്നും വിശ്വാസികൾ ആരോപിച്ചു..
മുൻ സിനഡ് സെക്രട്ടറി മാർ കരിയിൽ നീക്കം ചെയ്യപ്പെട്ടതുപോലെ ഇപ്പോഴത്തെ സെക്രട്ടറി മാർ പാമ്പ്‌ളാനിയും പുറത്താക്കപ്പെടുമെന്ന് സഭാവൃത്തങ്ങളിൽ ചർച്ചയിലുണ്ട്. എറണാകുളത്ത് ആരെയും അറിയിക്കാതെ എത്തിയ മാർ പാംപ്ലാനി പൊലീസ് സംരക്ഷണം തേടിയ ശേഷമാണ് എത്തിയതെന്നും
കണ്ണൂരുകാരൻ എന്ന് തൻ്റേടത്തോടെ മുൻപ് അവകാശവാദം ഉയർത്തിയ മാർ പാംപ്ലാനി വിമതൻമാരെ സംരക്ഷിക്കുന്ന രഹസ്യ നിലപാട് എടുക്കുന്നുവെന്നും വിശ്വാസികൾക്ക് ഏകീകൃത വിശുദ്ധ ബലി നിഷേധിക്കാനുള്ള നീക്കത്തിന് നേരേ കണ്ണടച്ചിരിക്കുകയാണെന്നും വിശ്വാസികൾ ആരോപിച്ചു. എറണാകുളം അങ്കമാലി രൂപതയിലെ വിമതൻ മാർക്ക് പിന്നിൽ മാർപാംപ്ലാനിയുണ്ടെന്ന ആരോപണം മുൻപ് തന്നെ ഉയർന്നിരുന്നു. അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർമാർ എല്ലാം വിമതശല്യത്തെ തുടർന്ന് ചുമതല ഒഴിവാക്കുന്ന ഘട്ടത്തിലാണ് എല്ലാം നേരേയാക്കാൻ മാർപാംപ്ലാനിയ നിയോഗിച്ചത്. എന്നാൽ ദീർഘകാലമായി മൗനത്തിൽ ആയിരുന്ന ഉത്തമസഭാ വിശ്വാസികളാണ് ഇതാദ്യമായി പ്രതിഷേധവുമായി സമര രംഗത്ത് എത്തിയിട്ടുള്ളത്. സീറോ മലബാർ സഭയിലെ മറ്റ് രൂപതകളിൽ ഉള്ളതുപോലെ ഫ്രാൻസിസ് മാർപ്പാപ്പയും മേജർ ആർച്ച് ബിഷപ്പും സിനഡും അംഗീകരിച്ച പാരമ്പര്യ ഏകീകൃത വിശുദ്ധ കുർബാന എറണാകുളം അങ്കമാലി രൂപതയിലും കർശനമായി നടപ്പിലാക്കണമെന്നാണ് വിശ്വസികളുടെ ആവശ്യം. സിനഡിനെയും മാർപ്പാപ്പയേയും എതിർക്കുകയും വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്ത വിമത വൈദീകരെ പുറത്താക്കണമെന്നും സമർക്കാർ ആവശ്യപ്പെട്ടു.
Pro-Synod believers protest against Mar Pamplani. They stage a hunger strike for hours.